gnn24x7

ഇന്ത്യൻ സമൂഹം തൊഴിൽ മേഖലയുടെ നട്ടെല്ലെന്ന് മിക്ബാരി; അരങ്ങും മനസ്സും കീഴടക്കി പെൺനടൻ.. തകർത്താടി കുടിൽ.. ക്രാന്തി മെയ്ദിന ആഘോഷം ശ്രദ്ധേയമായി

0
138
gnn24x7

 വാട്ടർഫോർഡിലെ മുൻകോയിനിൽ ക്രാന്തി അയർലണ്ട് സംഘടിപ്പിച്ച മെയ്ദിനാഘോഷം 2026 പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്ത തകൊണ്ടും ശ്രദ്ധേയമായി.

മുൻ കോർക്ക് ടി ഡി മിക്ക് ബാരി മെയ് ദിനാഘോഷം മുഖ്യപ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.രാജ്യത്തെ തൊഴിൽ മേഖലയുടെ നട്ടെല്ലാണ് ഇന്ത്യൻ സമൂഹമെന്നും.

എന്നാൽ രൂക്ഷമായ പാർപ്പിട പ്രതിസന്ധിയും അനിയന്ത്രിതമായ ജീവിതച്ചെലവുമാണ് അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന ഈ തൊഴിലാളികളെ  ഇന്ന് പ്രതിസന്ധിയിലാക്കുന്നതെന്നും. ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ട്രേഡ് യൂണിയനുകളിൽ ഇന്ത്യൻ സമൂഹത്തിന്റെ സജീവമായ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും  എങ്കിൽ മാത്രമേ യൂണിയനുകൾക്ക് തൊഴിലാളികളുടെ യഥാർത്ഥ ശബ്ദമായി മാറാൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇതോടൊപ്പം തന്നെ,ക്രാന്തി (Kranthi) യുടെ സാമൂഹ്യ  സാംസ്കാരിക രാഷ്ട്രീയ രംഗത്തെ  പ്രവർത്തനങ്ങളെ ഹൃദയപൂർവ്വം അഭിനന്ദിക്കാനും, തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ ക്രാന്തി പുലർത്തുന്ന ജാഗ്രത മാതൃകാപരമാണ് എന്നും മിക്ബാരി കൂട്ടി ചേർത്തു.

ആഘോഷത്തിന്റെ ഭാഗമായി പ്രമുഖ സിനിമ/ നാടക താരം സന്തോഷ് കീഴാറ്റൂർ തന്റെ പെൺ നടൻ എന്ന നാടകം അവതരിപ്പിച്ചു. നളിനിയായും മാതംഗിയായും ലീലയായും മാറി മാറി  വന്ന സന്തോഷ്  തന്റെ തകർപ്പൻ  പ്രകടനം കൊണ്ട് കാണികളുടെ മനസ്സും അരങ്ങും കീഴടക്കി. നാടകം അവസാനിച്ചപ്പോൾ  ഹാളിൽ തിങ്ങി നിറഞ്ഞ കാണികൾ ഹർഷാരവത്തോടെ എഴുനേറ്റ് നിന്നു സന്തോഷിന് അഭിവാദ്യമർപ്പിച്ചു. തുടർന്ന് കുടിൽ അവതരിപ്പിച്ച ബാന്റും ശ്രദ്ധേയമായി.

സ്വാഗത സംഘം കൺവീനർ സൗമ്യ ശശിധരൻ അവതാരക ആയ പരിപാടിയിൽ  ക്രാന്തി സെക്രട്ടറി അജയ്‌ സി ഷാജി സ്വാഗതവും ലോക കേരള സഭാഗംങ്ങളായ ഷാജു ജോസും, മെൽബ സിജുവും ആശംസയും  ക്രാന്തി പ്രസിഡണ്ട് അനൂപ്‌ ജോൺ നന്ദിയും പറഞ്ഞു. വാട്ടർഫോർഡ് പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പ് ആയ എസ് ബി എസ് കാറ്ററിംഗ് ഒരുക്കിയ രുചികരമായ ഭക്ഷണ  ശാലയും ശ്രദ്ധേയമായി.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
gnn24x7