gnn24x7

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

0
15
gnn24x7

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും. വിസ്മയാ മോഹൻലാൽ..

ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററാണിത്. സാധാരണ ഒരു കുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്ഡേഷനിലൂടെ മനസ്സിലാക്കുവാൻ കഴിയും.

നേരത്തേ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് വ്യക്തമാക്കിയ ഒരു കാര്യം ഇവിടെ ഓർമ്മ വരുന്നു. സാധാരണ കുടുംബ ചിത്രം മാത്രമാണു തുടക്കം. ഈ ചിത്രത്തിൻ്റെ ലോഞ്ചിംഗ് വേളയിൽ പറഞ്ഞതാണ്.. അതിനോട് ഏറെ താദാന്മ്യം പുലർത്തി കൊണ്ടുതന്നെയാണ് ഓരോ അപ്ഡേഷനും അണിയറപ്രവർത്തകർ നൽകിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലാണ് പുറത്തുവരുന്ന തെങ്കിലും ചിത്രത്തിൻ്റെ ഉള്ളറകളിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നത് ചിത്രം പ്രദർശനത്തിനെത്തുന്നതുവരേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേഷകർ.

വിസ്മയാ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആൻ്റെണി ജോസഫ് അവതരിപ്പിക്കുന്നുണ്ട്. ആശിഷ് ജോ ആൻ്റെണി. എംബരാൻ സിനിമയിൽ നിർണ്ണായകമായ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു ആശിഷ് ജോ ആൻ്റെണി. ഇന്നിപ്പോൾ തുടക്കം സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റെണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.

സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – ജെയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – ജോമോൻ.ടി. ജോൺ.

എഡിറ്റിംഗ് – ചമൻ ചാക്കോ.

പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.

മേക്കപ്പ് – ജിതേഷ് പൊയ്യ.

കോസ്റ്റ്യം ഡിസൈൻ – അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം.

ഫിനാൻസ് കൺട്രോളർ – മനോഹരൻ. കെ. പയ്യന്നൂർ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.

പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7