റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി. വത്തിക്കാന്റെ അനുമതിയില്ലാതെ നാല് പുതിയ ബിഷപ്പുമാരെ വാഴിച്ച ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ എന്ന വിമത വിഭാഗം കത്തോലിക്കാ സഭയില്‍ വലിയ ഭിന്നത ഉണ്ടാക്കിയതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു.
പുതിയതായി ചുമതലയേറ്റ നാല് ബിഷപ്പുമാരെയും, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മറ്റ് രണ്ട് ബിഷപ്പുമാരെയും സഭയിലെ എല്ലാത്തരം വിശുദ്ധ കര്‍മ്മങ്ങളില്‍ നിന്നും കൂദാശകളില്‍ നിന്നും പൂര്‍ണ്ണമായി വിലക്കിയതായി ഉത്തരവില്‍ പറയുന്നു.
തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് അവഗണിക്കുകയായിരുന്നു ഈ സഭ. തുടര്‍ന്ന്, കഴിഞ്ഞ ബുധനാഴ്ചയാണ് ഈ യാഥാസ്ഥിതിക കൂട്ടായ്മ ബിഷപ്പ് വാഴിക്കല്‍ ചടങ്ങ് നടത്തിയത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































