gnn24x7

Utsav 2026 മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് : ഇന്ത്യൻ സംസ്കാരത്തിന്റെ വർണാഭമായ ആഘോഷവേദിയായി പോർട്ട്ലീഷ്

0
137
gnn24x7

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷം ‘ഉത്സവ് 2026 – മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്’ ജൂലൈ 4-ന് പോർട്ട്ലീഷ് റഗ്ബി ക്ലബ്ബിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. ഇന്ത്യൻ പൈതൃകവും അയർലണ്ടിന്റെ ആതിഥേയ സംസ്കാരവും സമന്വയിപ്പിച്ച ഈ ആഘോഷത്തിൽ ആയിരങ്ങൾ സാക്ഷിയായി. ഇന്ത്യയുടെ അയർലണ്ടിലെ അംബാസഡർ മനീഷ് ഗുപ്ത ഉദ്ഘാടനം നിർവ്വഹിച്ചു. ലാവോസ് കൗണ്ടി മേയർ Catherine Fitzgerald പങ്കെടുത്തു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മലയാളികളുടെ പ്രിയ നായിക ഭാവന മേളയിൽ മുഖ്യാതിഥിയായി. പ്രിയ താരത്തെ നിറഞ്ഞ കരഘോഷത്തോടെ അയർലണ്ട് മലയാളികൾ വരവേറ്റു. വിവിധ കൗണ്ടികളിൽ നിന്നുള്ള ഇന്ത്യൻ സമൂഹാംഗങ്ങളും ഐറിഷ് സ്വദേശികളും ആഘോഷത്തിൽ പങ്കുചേർന്നു. ഓൾ അയർലണ്ട് ടഗ് ഓഫ് വാർ മത്സരം വിശിഷ്ഠാ തിഥികൾ ഉൾപ്പെടെ അത്യധികം ആവേശത്തോടെയാണ് കണ്ടു നിന്നത്. കൂടാതെ ഫാഷൻ ഷോ, റീൽസ് മത്സരം, പെൻസിൽ ഡ്രോയിംഗ് & കളറിംഗ് മത്സരം, പെനാൽറ്റി ഷൂട്ട് ഔട്ട് & ബൗളിംഗ് മത്സരം എന്നിവയും മേളയുടെ മാറ്റുകൂട്ടി.

ആഘോഷവേദിയിൽ കുടുംബങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങൾ പരിചയപ്പെടുത്തിയ ഭക്ഷണശാലകൾ, ഷോപ്പിംഗ് സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി അമ്യൂസ്മെന്റ് റൈഡുകൾ, തത്സമയ സംഗീതം, നൃത്തപരിപാടികൾ എന്നിവ ജനശ്രദ്ധ നേടി. വൈകുന്നേരം നടന്ന കലാപരിപാടികളിൽ ഇന്ത്യൻ നൃത്തങ്ങളും സംഗീതവും, ടിമഹോ ക്വയറിന്റെ ഗാനാലാപനവും ഐറിഷ് നൃത്തവും കാണികൾക്ക് നവ്യാനുഭവമായി.

ഇന്ത്യൻ പാരമ്പര്യവും അയർലണ്ടിന്റെ ആതിഥേയ മനോഭാവവും ഒരുമിച്ചുചേർന്ന ഉത്സവ് 2026 ഇന്ത്യൻ-ഐറിഷ് സൗഹൃദത്തിന്റെ മറ്റൊരു മനോഹര അധ്യായമായി മാറിയെന്നും, വരും വർഷങ്ങളിൽ ഇതിലും വിപുലമായ ആഘോഷവുമായി തിരിച്ചെത്തുമെന്ന് സംഘാടകർ അറിയിച്ചു. വൻ വിജയമായി മാറിയ ‘ഉത്സവ് 2026 – മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്’ന്റെ ടൈറ്റിൽ സ്പോൺസർ TILEX ആണ്‌.

Midland Indian Fest Utsav 2026

Sponsors & Partners

Title Sponsor

  • TILEX – Tiles | Bathwares | Wood Floors

Powered By

  • Daily Delight
  • Le Divano Italia – Made in Italy | 100% Genuine Italian Leather
  • Hollybrook
  • AIB
  • Hume Auctioneers

Co-Sponsors

  • EBS
  • Spice Village – Indian Street Food
  • Ammachies
  • Coverinaclick.ie
  • ASIAN Financial
  • Tadg Riordan Motors, Tallaght (Toyota)
  • PTSB (Permanent TSB)

Associate Sponsors

  • Laois Partnership
  • Spice Bazaar
  • Mercury
  • Mayil
  • Blinds Gallery
  • Accountants 4SME

Charity Partner

  • SOSAD Ireland – Laois Branch

Radio Partner

  • Naadan Chaya

Mortgage Partner

  • Blue Sky Financial Services

Media Partner

  • Nammude Ireland FM

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7