ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന
ഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി.
അഞ്ചു ഭാഷകളിലായി, പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്.

ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റുമേഖലയിലേക്കെത്തുക ചലച്ചിത്ര രംഗത്തു തന്നെ അപൂർവ്വ സംഭവമായിരിക്കും
ഇവിടെ അതിൻ്റെ ആദ്യ ക്രെഡിറ്റ് രതീഷ് വേഗക്കു തന്നെ അവകാശപ്പെട്ടതാണ്.
തൃശൂർ പൂരം എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു കൊണ്ടാണ് രതീഷ് തൻ്റെ സംവിധാനരംഗത്തേക്കുള്ള കടന്നുവരവിന് അടിത്തറ പാകിയത്
തൻ്റെ സംവിധായകനിരയിലേക്കുള്ള അരങ്ങേറ്റത്തിന്, ജനശ്രദ്ധയാകർഷിച്ച ഒരു പ്രമേയം തന്നെയാണ് രതീഷ് കണ്ടെത്തിയത്. കാഷ്മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും, തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ. ഇത്തരമൊരു പ്രമേയത്തിലൂടെ, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരൻ്റെ ശ്രമങ്ങളും കാണാതെ വയ്യ.
വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ .
ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി:
ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്.
ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തല മാകുന്നതിലൂടെ ഇന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷൻ ത്രാൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നു
നാഷണൽ ഇൻ്റെലിജൻസ് ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.
ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ് .
ദേശീയ സുരഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈ ഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്.
ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ് . അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജയസൂര്യ പറഞ്ഞു.
ജയസൂര്യക്കു പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ റിഥികാസിങ്, വിനയ റായ്, അമൈരാ ദാസ് തർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു .
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം-നജോസ്.
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ- സജീഷ് താമരശ്ശേരി.
കലാസംവിധാനം – സുനീഷ് സോദരൻ.
വേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ – സമീരാ സനീഷ്, സരിതാ ജയസൂര്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ് കൃഷ്‌ണ.
കോ പ്രൊഡ്യൂസർ – സുനി മോൾ ജോബി,
നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ .
സൗണ്ട് മിക്‌സിംഗ് – എം.ആർ.രാജകൃഷ്ണൻ,
സ്റ്റിൽസ് ഫോട്ടോഗ്രാഫി – ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ- വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ളിക്ക് റിലേഷൻ
വാഴൂർ ജോസ്, ആതിര ദിൽജിത്ത്
മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ കുളു മൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ്ചിത്രീകരണം പൂർത്തിയായത്.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































