ഡബ്ലിനിലെ ലൂക്കൻ മലയാളി കമ്മ്യൂണിറ്റി (LMC) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026 ഓഗസ്റ്റ് 22 ശനിയാഴ്ച ടാലയിലെ Kilnamanagh Hall-ൽ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെയാണ് ആഘോഷ പരിപാടികൾ. പരമ്പരാഗത ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികൾ, വിനോദപരിപാടികൾ, കുടുംബസംഗമം, മറ്റ് കലാപരിപാടികൾ എന്നിവയ്ക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും LMC അഭ്യർഥിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

വിഭവ സമൃദ്ധമായ ഓണസദ്യ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ രാത്രി 9 മണി വരെ തുടരും. രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങൾക്കും വൈകുന്നേരം ചായയും ലഘുഭക്ഷണവും കൂടാതെ ഡിന്നറും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം ഉച്ച മുതൽ രാത്രി വരെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ഇത്തവണത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ആഘോഷങ്ങളുടെ സമാപനത്തിൽ പ്രത്യേക DJ പരിപാടിയും ഉണ്ടായിരിക്കും. പരമ്പരാഗത ഓണാഘോഷത്തിനൊപ്പം സംഗീതവും വിനോദവും നിറഞ്ഞ ഒരു ദിവസം കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള അവസരമാണ് LMC നിങ്ങൾക്കായി ഒരുക്കുന്നത്.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും താഴെപ്പറയുന്നവരുമായി ബന്ധപ്പെടാം:
ബിജു ഇടക്കുന്നത്ത്: 0894392104
രാജൻ തരിയൻ: 0894530770
ഷിബു ജോസഫ്: 0876842091
റോയ് പേരയിൽ: 0876694782
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































