ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ 24ന് ഡബ്ലിനിൽ അരങ്ങേറും. മലയാളം കേരള കൾച്ചറൽ അസോസിയേഷൻ ഡബ്ലിൻ–അയർലണ്ട് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡബ്ലിൻ Scientology Community Centre ആണ് വേദി. ‘രാഗം… താളം… ലയം…’ എന്ന ആശയത്തെ മുൻനിർത്തി ഇന്ത്യൻ നൃത്തത്തിന്റെ സമ്പന്നമായ പാരമ്പര്യവും വൈവിധ്യവും ആഘോഷിക്കുന്ന കലാസന്ധ്യയായിരിക്കും പരിപാടി.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങളുടെയും വിവിധ നൃത്താവിഷ്കാരങ്ങളുടെയും അവതരണങ്ങളിലൂടെ അയർലണ്ടിലെ കലാസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇന്ത്യൻ സംസ്കാരത്തിന്റെ പൈതൃകവും കലാപാരമ്പര്യവും അടുത്തറിയാൻ അവസരമൊരുക്കുന്ന വേദി കൂടിയായിരിക്കും ‘Nrithya 2026’. പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. Standard ടിക്കറ്റിന് €10യും VIP ടിക്കറ്റിന് €20യുമാണ് നിരക്ക്. EventBlitz വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. EventBlitz – Nrithya 2026 ടിക്കറ്റ് ബുക്കിംഗ്

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 087 160 7720, 087 057 3885, 087 636 5805 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































