gnn24x7

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

0
19
gnn24x7

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’ ആകേണ്ടി വരുമെന്നാണു ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഡെമോക്രാറ്റുകള്‍ മുന്നോട്ട് വെയ്ക്കുന്ന എല്ലാ നയങ്ങള്‍ക്കെതിരെയും വിറ്റോ ചെയ്യുമെന്നാണ് ഭീഷണി. 

ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന് ഏറെ നിര്‍ണായകമാണ്. ഇറാനെതിരായ യുദ്ധം അടക്കമുള്ള നിരവധി കാരണങ്ങള്‍ ട്രംപിന് തിരിച്ചടിയാകും. ഒരു പ്രസിഡന്റിന്റെ നാല് വര്‍ഷത്തെ ഭരണകാലാവധിയുടെ കൃത്യം പകുതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും, സെനറ്റിലെ 100 സീറ്റുകളില്‍ ഏകദേശം മൂന്നിലൊന്നായ 33 അല്ലെങ്കില്‍ 34 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7