gnn24x7

ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

0
344
gnn24x7

ന്യൂഡല്‍ഹി: വൈറസ് ഭീഷണിയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം 14 ആയി ഉയര്‍ന്നു.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 132 ജീവനക്കാരും ആറ് യാത്രക്കാരും അടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തീരത്താണ് കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത്.

gnn24x7