gnn24x7

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി

0
369
gnn24x7

ന്യൂഡൽഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് നിർത്താൻ ആലോചിക്കുന്നത്.

ട്വിറ്ററില്‍ കൂടിയാണ് മോദി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സെലിബ്രിറ്റികളിൽ മുൻ നിരയിലാണ് പ്രധാനമന്ത്രി. ട്വിറ്ററിൽ 53.3 മില്യൺ പേർ മോദിയെ പിന്തുടരുമ്പോൾ ഫേസ്ബുക്കിൽ 4.45 കോടി പേരാണ് ഫോളോ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന് 4.5 മില്യൺ സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ 35.2 മില്യൺ പേരാണ് ഫോളോ ചെയ്യുന്നത്.

gnn24x7