gnn24x7

കോവിഡ്19 ബാധിച്ച് മലയാളി നഴ്സ് ജര്‍മനിയിൽ മരിച്ചു

0
470
gnn24x7

കോവിഡ്19 ബാധിച്ച് ഒരു മലയാളി കൂടി വിദേശത്തു മരിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്. ജർമനിയിലെ കൊളോണിൽ നഴ്സായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 48 ആയി. ചങ്ങനാശേരി വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യർ ആണ് പ്രിൻസിയുടെ ഭർത്താവ്. മകൾ: ആതിര. സംസ്കാരം ജർമ്മനിയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 826 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 47 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രണ്ടാമതും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 1,975 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 26,917 ആയി.

gnn24x7