gnn24x7

കോറോണ വൈറസ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു

0
216
gnn24x7

അഹമ്മദാബാദ്: കോറോണ വൈറസ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോർപ്പറേഷൻ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.  അറുപത്തിയെട്ട് വയസ്സായിരുന്നു അദ്ദേഹത്തിന്.

കോറോണ വൈറസ് ബാധയെ തുടർന്ന് എട്ടു ദിവസം മുൻപാണ് അഹമ്മദാബാദിle എസ്. വി. പി ആശുപതിയിൽ ബദറുദ്ദീൻ ഷെയ്ഖിനെ പ്രവേശിപ്പിച്ചത്. കടുത്ത രോഗലക്ഷണത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ബദറുദ്ദീൻ ഷെയ്ഖിന്റെ നില ഗുരുതരമാകുകയായിരുന്നു.    

ഇന്ത്യയിൽ കോറോണ ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമാണ് ഗുജറാത്തിന്. ഇന്നലെ മാത്രം 230 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതർ  3071 ആയി. കൂടാതെ 24 മണിക്കൂറിനിടയിൽ 18 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ മരണസംഖ്യ 133 ആയി ഉയറന്നിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here