gnn24x7

ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ.കെ ത്രിപാഠി കൊവിഡ് 19 ബാധിച്ച് മരിച്ചു

0
309
gnn24x7

ന്യൂദല്‍ഹി: ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ.കെ ത്രിപാഠി (62) കൊവിഡ് 19 ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്.

ഛത്തീസ്ഗഢ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു. ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

2019 മാര്‍ച്ച് 23 നാണ് ലോക്പാല്‍ അംഗമായി ചുമതലേയറ്റത്.

ത്രിപാഠിയുടെ മകള്‍ക്കും ജോലിക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും രണ്ടുപേരും പിന്നീട് രോഗമുക്തരായി.

gnn24x7