gnn24x7

സംസ്ഥാനത്ത് ഇന്ന് പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
294
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 26  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

കേന്ദ്രധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് 5.30 ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.

രോഗം ഭേദമായ മൂന്ന് പേരില്‍ കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി.

പോസിറ്റീവായ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്.

ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്.

gnn24x7