gnn24x7

എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ ഡോ. ആര്‍. ഭദ്രന്‍പിള്ള നിര്യാതനായി

0
385
gnn24x7

കൊല്ലം: എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും റിട്ട. കോളേജ് അധ്യാപകനുമായ മൈനാഗപ്പള്ളി കോവൂര്‍ ഉത്രട്ടാതിയില്‍ ഡോ. ആര്‍.ഭദ്രന്‍പിള്ള (62) നിര്യാതനായി. പത്തനംതിട്ട കാത്തലിക് കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു.

സംസ്‌ക്കാര ജാലകം, വാക്കിന്റെ ബഹിരാകാശങ്ങള്‍, വിമര്‍ശനത്തിന്റെ ജാഗരൂഗതകള്‍, ചിന്തയുടെ വര്‍ണങ്ങള്‍ എന്നിവ പ്രധാന കൃതികളാണ്. ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്‌ക്കാരം, കെ.പി അപ്പന്‍ പുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: എന്‍ എസ് സുലേഖ. മക്കള്‍: ഡോ കാര്‍ത്തിക എസ് ഭദ്രന്‍, കാര്‍ത്തിക് എസ് ഭദ്രന്‍. മരുമകന്‍: ജെ എസ് അനന്തകൃഷ്ണന്‍. സംസ്‌ക്കാരം 12 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.

gnn24x7