gnn24x7

അംഗൻവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തില്‍ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

0
356
gnn24x7

കൊല്ലം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗൻവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. ശ്രീനിവാസൻ്റെത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസൻ്റെ പരാമർശങ്ങൾ. മറ്റ് ജോലികൾ ഒന്നും ഇല്ലാത്ത സ്ത്രീകൾ അംഗൻവാടി ടീച്ചർമാരാകുന്നു. നിലവാരമില്ലാത്തവർ പഠിപ്പിക്കുന്ന കുട്ടികളും ഭാവിയിൽ നിലവാരമില്ലാത്തവരാകുന്നു. ഈ തരത്തിലായിരുന്നു പരാമർശം.

വിദേശരാജ്യങ്ങളിൽ മനഃശാസ്ത്രം പഠിച്ച ഉന്നത യോഗ്യതയുള്ളവരാണ് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

gnn24x7