gnn24x7

എം. ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

0
298
gnn24x7

തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്.

ഐ.ടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. അഴിമതി നിരോധന നിയമ പ്രകാരമാണ് വിജിലന്‍സിന്റെ നടപടി. ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

വിവാദ നിയമനം, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതികള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അനുമതി കൂടി ലഭിച്ച ശേഷമാവും വിജിലന്‍സിന്റെ തുടര്‍ നടപടി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും വിളിച്ച് വരുത്തിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്.

കേസില്‍ അദ്ദേഹത്തെ ഈ മാസം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

gnn24x7