gnn24x7

കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

0
289
gnn24x7

കുവൈത്ത് സിറ്റി: കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുമാപ്പ് നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരാണിത്. ഇവരെ നാടുകടത്തുന്നതിനുള്ള നടപടി ഊർജിതമാക്കും.

ഇഖാമ നിയമലംഘനത്തിനുള്ള പരമാവധി പിഴയായ 600 ദിനാർ ഈടാക്കിയാകും നാടുകടത്തൽ. നാടുകടത്തുന്നവരുടെ വിമാന ടിക്കറ്റ് തുക സ്പോൺസർമാരിൽനിന്ന് ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അനധികൃത താ‍മസക്കാരായി മാറിയവരിൽ ഭൂരിപക്ഷവും വീസ കച്ചവടത്തിന് ഇരയായ അവിദഗ്ധ വിഭാഗമാണ്.

വ്യാജ കമ്പനികളുടെ പേരിൽ ചിലർ വിദേശങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ കുവൈത്തിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അത്തരം ചില കമ്പനികൾക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

gnn24x7