gnn24x7

ഒമാനിലെ കടൽ തീരത്ത് ഒരാഴ്ചയായി അഞ്ജാത കപ്പൽ കുടുങ്ങിക്കിടക്കുന്നു

0
252
gnn24x7

മസ്കറ്റ്: ഒമാനിലെ കടൽ തീരത്ത് ഒരാഴ്ചയായി അഞ്ജാത കപ്പൽ കുടുങ്ങിക്കിടക്കുന്നു. സൗത്ത് ഷാർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലി ന​ഗര തീരത്താണ് കപ്പൽ കണ്ടെത്തിയത്.

ഇവിടെ നിന്നുമുള്ള മൊഹമ്മദ് അൽ ​ഗൻബൂസി എന്നയാൾ ടൈംസ് ഓഫ് ഒമാന് നൽകിയ വിവര പ്രകാരം ഒരാഴ്ചയായി ഈ കപ്പൽ തീരത്തുണ്ട്. ഒരു ഇറാനിയൻ പതാക കപ്പലിനു മേലുണ്ട്. എന്നാൽ ഇത് ആരുടെ കപ്പലാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇദ്ദേഹം എടുത്ത് ചിത്രങ്ങളും ടൈംസ് ഓഫ് ഒമാൻ പങ്കു വെച്ചിട്ടുണ്ട്. കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

gnn24x7