gnn24x7

ആന്ധ്രപ്രദേശിലെ ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണവും വെള്ളിയും

0
328
gnn24x7

ആന്ധ്രപ്രദേശിലെ ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണവും വെള്ളിയും ബൈക്കുകളുടെ വൻശേഖരവും.

നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടും. ആന്ധ്രപ്രദേശിലെ അനന്ദ്പുരിലെ ട്രഷറിയിൽ ഉദ്യോഗസ്ഥനായ ജി മനോജ് കുമാറിന്റെ ഡ്രൈവറുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് മനോജ് കുമാർ. വിരമിക്കൽ, പെൻഷൻ തുടങ്ങിയ കാര്യങ്ങളാണ് മനോജ് കുമാർ കൈകാര്യം ചെയ്യുന്നത്. ഡ്രൈവറുടെ വീട് കൂടാതെ ഇയാളുടെ ഭാര്യാപിതാവിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.

കണ്ണു തള്ളുന്ന കാഴച്ചയാണ് റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തത്. ഭാര്യാപിതാവിന്റെ വീട്ടിൽ നിന്നും എട്ട് ട്രങ്കുകളിലായി 2.420 ഗ്രാം സ്വർണവും 84 കിലോ വെള്ളിയും കണ്ടെത്തി. 15.55 ലക്ഷം രൂപയും ഇവിടെ നിന്ന് പിടിച്ചെടുത്തു.

ഇതുകൂടാതെ, ഹാർഡ്ലി ഡേവിസൺ, ബുള്ളറ്റ് തുടങ്ങിയ ഏഴോളം വിലകൂടിയ ബൈക്കുകളും രണ്ട് എസ് യു വി വാഹനങ്ങൾ, നാല് ട്രാക്ടറുകൾ, 3.9 എംഎം സൊറാകി പിസ്റ്റൽസ്, ഒരു കുതിര എന്നിവയും പിടിച്ചെടുത്തവയിൽ പെടും.

gnn24x7