gnn24x7

കാലിലെ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി യുഎസ് ഓപ്പൺ ജേതാവ് നവോമി ഒസാക

0
346
gnn24x7

കാൽതുടയിലെ മസിലിനേറ്റ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി യുഎസ് ഓപ്പൺ ജേതാവ് നവോമി ഒസാക. 

യുഎസ് ഓപ്പണിന് തൊട്ടുപിന്നാലെ ഫ്രഞ്ച് ഓപ്പണും വന്നതിനാൽ കളിമൺ കോർട്ടിലെ മത്സരത്തിനായി വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചില്ലെന്നും ഒസാക പ്രസ്താവനയിൽ പറയുന്നു.

സെപ്റ്റംബർ 21 നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്.
സാധാരണഗതിയിൽ മെയ്-ജൂൺ മാസങ്ങളിലാണ് കളിമൺ കോർട്ടിലെ പോരാട്ടം നടക്കാറ്.

ഇക്കഴിഞ്ഞ ആഴ്ച്ചയാണ് യുഎസ് ഓപ്പൺ ടൂർണമെന്റ് അവസാനിച്ചത്. കോവിഡ് കാരണം മത്സരങ്ങൾ അടുത്തു വന്നത് താരങ്ങൾക്കും വിനയായിട്ടുണ്ട്.   

ശനിയാഴ്ച്ച നടന്ന യുഎസ് ഓപ്പൺ ഫൈനലിൽ വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക യുഎസ് ഓപ്പൺ കിരീടം നേടിയത്.

കാലിലെ പരിക്കുമായിട്ടായിരുന്നു താരം പോരാടിയത്. യുഎസ് ഓപ്പണിന് മുൻപായി നടന്ന സതേൺ വെസ്റ്റേൺ ടൂർണമെന്റ് ഫൈനലിൽ നിന്ന് പരിക്കുമൂലം ഒസാക പിന്മാറിയിരുന്നു. 

gnn24x7