gnn24x7

ഡബ്ലിനില്‍ പോസ്റ്റല്‍ വിഭാഗം താല്‍ക്കാലിക ക്രിസ്തുമസ് ജോലിക്കാരെ നിയമിക്കുന്നു

0
809
gnn24x7

ഡബ്ലിന്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിന്‍ പോസ്റ്റല്‍ വിഭാഗം താല്‍ക്കാലിക ക്രിസ്തുമസ് ജോലിക്കാരെ നിയമിക്കുന്നു. ഡബ്ലിന്‍ മെയില്‍ സെന്ററിലും പാര്‍സല്‍ ഹബ് വിഭാഗത്തിലുമായിട്ടാണ് ജോലി. മണിക്കൂറിന് 14.50 യൂറോ ശമ്പളമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജോലികളൊന്നും ഇല്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍ക്കും ഇടക്കാല ആശ്വാസമാണ് ഈ ജോലി. ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ ജോലിക്ക് അനുയോജ്യമായ തൊഴില്‍ പരിചയം ഉള്ള കഠിനാധ്വാനികളായ സ്ഥാനാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖ, സമീപകാലത്ത് എടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രൂഫ് പി.പി.എസ്. നമ്പര്‍, അഡ്രസ് പ്രൂഫ്, ജി.എന്‍.ഐ.ബി (ആവശ്യമുള്ളവര്‍ക്ക് മാത്രം), പുറം രാജ്യക്കാരാണെങ്കില്‍ അവരുടെ യോഗ്യതയുള്ള അംഗീകൃത വര്‍ക്ക് പെര്‍മിറ്റ്, പത്തുവര്‍ഷക്കാലം അയര്‍ലണ്ടിന് പുറത്താണ് ജീവിച്ചതെങ്കില്‍, സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിന്നെ ഗര്‍ഡ ഇവെറ്റിങ് ഇന്‍വിറ്റേഷന്‍ ഫോം എന്നിവയെല്ലാം ചേര്‍ത്ത് ഒക്ടോബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് മുന്‍മ്പായി xmascasuals@anpost.ie എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.
താഴെ കൊടുത്ത ലിങ്കില്‍ ലഭ്യമാവും.

https://www.anpost.com/Working-with-An-Post/Careers/Christmas-Casuals-Postal-Operatives,-DMC-DPH

gnn24x7