gnn24x7

അയര്‍ലണ്ടില്‍ 11 പ്രദേശികസ്ഥലങ്ങളില്‍ കോവിഡ് 19 ഉയര്‍ന്നു തന്നെ

0
433
gnn24x7

അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം കോവിഡ് നിരക്കുകള്‍ കാണപ്പെട്ടത്. ഈ ഭാഗങ്ങളില്‍ കൂടുതല്‍ സാമൂഹിക കരുതലുകള്‍ വേണമെന്ന് ആരോഗ്യ വിഭാഗം അറിയിക്കുന്നു.

അയര്‍ലണ്ടിനെ പ്രാദേശികമായ 11 പ്രദേശങ്ങളിലും കോവിഡ് നിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 14 ദിവസങ്ങളില്‍ ഒരു ലക്ഷത്തിന് 602 എന്ന തോതിലാണ്. ഇത് രാജ്യത്തെ ഏറ്റവും മേശം റേറ്റാണ്. എന്നാല്‍ സെല്‍ബ്രിഡ്ജ് 305 ഉം കിമ്മേജ്‌റാത്ത് മൈന്‍സ് 282 ഉം ആണ് നിരക്കുകള്‍. എന്നാല്‍ ഡബ്ലിനിലെ പല സ്ഥലങ്ങളിലും 100 മുകളിലാണ് നിരക്കുകള്‍ സൂചിപ്പിക്കുന്നത്.

gnn24x7