gnn24x7

പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പോക്സോ കേസ് പ്രതിയെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

0
397
gnn24x7

തൃശൂർ: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ഇതനുസരിച്ച്
ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു. പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റില്‍പ്പെട്ടയാളാണ് സതീഷ്.

കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

gnn24x7