gnn24x7

ഖുശ്ബു ബി.ജെ.പിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു

0
348
gnn24x7

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയചിരുന്നു. പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് കത്തില്‍ ഖുശ്ബു പറയുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് പുറത്താക്കി.

‘രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരാളെ നമ്മള്‍ക്ക് ആവശ്യമുണ്ട്.’ -BJPയില്‍ ചേര്‍ന്ന ശേഷം ഖുശ്ബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

gnn24x7