gnn24x7

കോവിഡ് -19; രാജ്യത്തിന് ആശ്വാസ വാർത്തയുമായി രോഗമുക്തി നിരക്ക്

0
347
gnn24x7

ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480. 59,105 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയത്.

79,09,960 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6.53 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.1,19,014പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും, 71,37,229പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 10,24,62,778 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

മുൻപ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. ഓരോ ദിവസവും കോവിഡ് ബാധിചവരുടെ എണ്ണം 1 ലക്ഷത്തിനടുത്ത് വരെ എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചു ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിനരികെയാണ്. രോഗമുക്തി നിരക്ക് 90% കടന്നതായാണ് റിപോർട്ടുകൾ പറയുന്നത്, ഇത് രാജ്യത്തിന് വല്യ ആശ്വാസം നൽകുന്ന വാർത്തയാണ്.

gnn24x7