gnn24x7

കാബൂളിൽ റോക്കറ്റ് ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

0
364
gnn24x7

കാബൂൾ: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു, 31 പേർക്ക് പരിക്കേറ്റു. ഖത്തറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്.

എംബസികളും അന്താരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും സ്ഥിതിചെയ്യുന്ന നഗരത്തിന്റെ ഗ്രീന്‍ സോണ്‍ എന്നറിയപ്പെടുന്ന മധ്യഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. ചെറു വാഹനത്തിൽ റോക്കറ്റ് എത്തിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. വാഹനം നഗരത്തിനുള്ളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ആഭ്യന്തര വക്താവ് താരിഖ് അരിയൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

gnn24x7