gnn24x7

സുഫിയും സുജാതയും സംവിധായകന് ഹൃദയാഘാതം

0
411
gnn24x7

കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധാനം ചെയ്ത സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വിവരം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോയമ്പത്തൂരിലെ കെ.ജി. ഹോസ്പിറ്റലിലെ ഐ.സി.യുവിലാണ് ഷാനവാസ് ചികിത്സയില്‍ കഴിയുന്നത്. അടുത്ത 72 മണിക്കൂര്‍ കഴിയാതെ അപകടനില തരണം ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

മലയാളത്തില്‍ ആദ്യമായി നേരിട്ട് ഒ.ടി.ടി. റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ഈ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. തന്റെ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം വന്നത്. ഉടനെ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയില്‍ ആംബുലന്‍സില്‍ വച്ച് അദ്ദേഹത്തിന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തത് കൂടുതല്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. സിനിമാ എഡിറ്ററായി തന്റെ സിനിമാ ജീവിതം ആരംഭിച്ച ഷാനവാസ് കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.

gnn24x7