gnn24x7

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

0
365
gnn24x7

കൊല്ലം: കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കലില്‍ ഒരു നവജാത ശുശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് രണ്ടുദിവസം മാത്രമെ കുഞ്ഞിന് പ്രായം ആയിട്ടുള്ളൂ. കല്ലുവാതില്‍ക്കലിലെ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപത്തുള്ള കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മൂന്നു കിലോയോളം തൂക്കമുള്ള, നല്ല ആരോഗ്യമുള്ള ആണ്‍കുഞ്ഞാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ കുഞ്ഞിനെ ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

തണുത്ത കാലാവസ്ഥയില്‍ പുറത്ത് കിടന്നതിനാല്‍ കുഞ്ഞിന് നേരിയ തോതില്‍ ശ്വാസതടസ്സം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹബീബ് നാസിം വ്യക്താമക്കി.

gnn24x7