gnn24x7

വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന്റെ ഭാര്യയും സഹായിയും മരണപ്പെട്ടു

0
472
gnn24x7

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശ്രീപാദ്‌നായിക്കിന്റെ വാഹനം കര്‍ണ്ണാടകയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി വിജയ നായിക്കും സഹായി ദീപക്കും മരണപ്പെട്ടു. ഗുരുതരമായി പരിക്കു പറ്റിയ കേന്ദ്രമന്ത്രി ഇപ്പോള്‍ ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മന്ത്രി കുടുംബ സമേതം കര്‍ണാടകയിലെ യെല്ലാപൂരില്‍ നിന്നും ഗോകര്‍ണത്തേക്ക് പോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍ പെട്ടത്. വാഹനം പൂര്‍ണ്ണമായും തകര്‍ന്നു പോയി. ഉന്നര കര്‍ണ്ണാടകയിലെ അങ്കോളയില്‍ വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. പരിക്കുകളോടെ ഭാര്യയെയും സഹായിയേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പ്രധാനന്ത്രി നരേന്ദ്രമോദി ഉടനെ തന്നെ ഗോവ മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ ബന്ധപ്പെടുകയും മന്ത്രിയുടെ ചികിത്സ സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കുകയും വേണ്ടുന്ന നടപടികള്‍ ഉടനെ തന്നെ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയതു. നോര്‍ത്ത് ഗോവയില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് ശ്രീപാദ് നായിക്.

gnn24x7