gnn24x7

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎൽ താരലേലത്തിലേക്ക്

0
411
gnn24x7

മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎൽ താരലേലത്തിലേക്ക്. ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1097 കളിക്കാരിൽ ശ്രീശാന്തുമുണ്ട്. ശ്രീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയാണ്. അർജുൻ ടെൻഡുൽക്കറിന് 20 ലക്ഷം രൂപ അടിസ്ഥാന വിലയാണ് നൽകിയിരിക്കുന്നത്.

61 പേർ താരലേലം വഴി ടീമിലെത്തുമെന്ന് ഐപിഎൽ അറിയിച്ചു. 814 ഇന്ത്യൻ താരങ്ങളും 283 വിദേശതാരങ്ങളുമാണു താരലേലത്തിലേക്ക് റജിസ്റ്റർ ചെയ്തത്. 2013ലായിരുന്നു ശ്രീശാന്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ഒത്തുകളി സംശയത്തിന്റെ പേരില്‍ അദ്ദേഹത്തിന് അറസ്റ്റും വിലക്കും നേരിടേണ്ടിവന്നത്.

gnn24x7