gnn24x7

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വര്‍ദ്ധന

0
291
gnn24x7

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വര്‍ദ്ധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് വില.

എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ഫെബ്രുവരിയിൽ ഇത് അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

gnn24x7