gnn24x7

പാലരിവട്ടം ബ്രിഡ്ജ്: പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും; ഇ ശ്രീധരൻ

0
1033
gnn24x7

കൊച്ചി: പാലരിവട്ടം ഫ്ലൈഓവറിന്റെ ലോഡ് ടെസ്റ്റ് ഇന്ന് പൂർത്തിയാകുമെന്നും പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറുമെന്നും ഇ. ശ്രീധരന്‍. പാലത്തിന്റെ നിര്‍മാണംവേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദിയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

പാലത്തിലെ 35, 22 മീറ്റർ നീളമുള്ള സ്പാനുകളിൽ ലോഡ് ടെസ്റ്റ് നടത്തിയെന്നും, പരിശോധനാ റിപ്പോർട്ട് വിലയിരുത്തിയ ശേഷം പൊതുമരാമത്ത് വകുപ്പും ആർ‌ബി‌ഡി‌കെയും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാലം പൊതുജനങ്ങൾക്കായി തുറക്കുമെന്നുമാണ് റിപ്പോർട്ട്.

gnn24x7