gnn24x7

താജ്മഹലിന് വ്യാജ ബോംബ് ഭീക്ഷണി; ഒരാൾ അറസ്റ്റിൽ

0
443
gnn24x7

ആഗ്ര: താജ്മഹലിന് ബോംബ് ഭീക്ഷണി. താജ്മഹലിന്റെ പരിസരത്ത് ചില സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്ന് യു.പി. പൊലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസ്ബാദ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് പറഞ്ഞതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു.

താജ്മഹലിന്റെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. ഭീക്ഷണി സന്ദേശം ലഭിച്ച ഉടനെ യു.പി പോലീസ് സി.ഐ.എസ്.എഫിന് മുന്നറിയിപ്പ് പാസ് ചെയ്തിരുന്നു. തുടര്‍ന്ന് താജ്മഹലില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ തിരച്ചല്‍ നടത്തുകയും ചെയ്തുവെങ്കിലും, തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്ന് മുതിർന്ന് പോലീസ് ഉദ്യോ​ഗസ്ഥൻ

അതേസമയം, അറസ്റ്റ് ചെയ്തയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

gnn24x7