gnn24x7

ഇന്തോനേഷ്യയിൽ നദിയിൽ നീന്താനിറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി

0
512
gnn24x7

ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ നദിയിൽ നീന്തിക്കയറുന്നതിനിടെ എട്ട് വയസുള്ള ആൺകുട്ടിയെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയും ചെറിയ സഹോദരനും പുഴയിൽ നീന്തി കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് പുഴക്കരയിലെ വീടിനടുത്ത് നോക്കിക്കൊണ്ടിരിക്കെയാണ് കുട്ടിയെ മുതല ആക്രമിച്ച് വിഴുങ്ങിയത്.

കുട്ടിയുടെ പിതാവ് അവനെ സഹായിക്കാൻ പുഴയിലേക്ക് ചാടിയെങ്കിലും മുതല കുട്ടിയെ വിഴുങ്ങി അവിടെ നിന്ന് മാറി കഴിഞ്ഞിരുന്നു.

gnn24x7