gnn24x7

തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബ് വീഡിയോ അനുകരിച്ച 12 കാരന് ദാരുണാന്ത്യം

0
375
gnn24x7

തിരുവനന്തപുരം: തീ കൊളുത്തി മുടിവെട്ടുന്ന യൂട്യൂബ് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ച 12കാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ശിവനാരായണനാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ പൊള്ളലേറ്റ് മരിച്ചത്.

വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി പൊള്ളലേറ്റ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

gnn24x7