gnn24x7

ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍

0
253
gnn24x7

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും ജോസ് കെ മാണിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി ലൗ ജിഹാദിനേക്കുറിച്ചു വിവാദ പരാമർശം നടത്തിയത്.

അതേസമയം ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര അഭിപ്രായമാണെന്നും കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കയാണ് ജോസ് കെ മാണി പ്രകടിപ്പിച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.

gnn24x7