gnn24x7

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ; ക്രൈംബ്രാഞ്ച്

0
301
gnn24x7

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴിയിലെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയാൽ ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ മുദ്ര വച്ച കവറില്‍ നല്‍കാമെന്നും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസുമായി ബന്ധമില്ലാത്തവര്‍ക്കെതിരെ ഇഡി വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് ആരോപിച്ചു.

മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്‍കാൻ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച് സന്ദീപ് നായര്‍ ജയിലിൽ നിന്നെഴുതിയ കത്തിൻ്റെ അടിസ്ഥാനത്തിൽ അഭിഭാഷകനായ സുനിൽകുമാര്‍ ഡിജിപിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുക്കുകയായിരുന്നു.

gnn24x7