gnn24x7

സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി

0
317
gnn24x7

തിരുവനന്തപുരം: മെയ് 2 ന് നടക്കുന്ന വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ട പ്രകടനങ്ങളും വിജയാഹ്ലാദങ്ങളും ഹൈക്കോടതി വിലക്കിയിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.86 ലക്ഷം പേർക്കാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ച വരികയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 3,498 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7