gnn24x7

പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് നടി രേവതി സമ്പത്ത്

0
848
gnn24x7

മീ ടുവിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന നടി രേവതി സമ്പത്ത് തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍, നടന്‍ ഷിജു എന്നിവര്‍ക്കെതിരേ നേരത്തെ നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പട്‌നഗര്‍ എന്ന സിനിമ സെറ്റിൽ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ നേരിടേണ്ടി വന്ന മാനസിക പീഡനത്തെ കുറിച്ചാണ് രേവതി പറയുന്നത്.

നേരത്തെ രാജേഷ് ടച്ച്‌റിവര്‍, ഷിജു അടക്കമുള്ളവര്‍ തന്നെ മാപ്പ് പറയാന്‍ പ്രേരിപ്പിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കൂടുതൽ പേരുടെ പേരുകൾ വെളിപ്പെടുത്തികൊണ്ടാണ് നടി വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തിൽ തന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ പ്രമുഖ നടനും, എസ്ഐ യും വരെ 14 പേരുടെ പേരുകളാണ് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

gnn24x7