gnn24x7

മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത് മുൻപ് മർദിച്ചതിൻറെ പാടുകളെന്നും കിരണിൻറെ കുറ്റസമ്മതം; വാതിൽ ചവിട്ടിത്തുറന്നപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി

0
553
gnn24x7

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിൽ വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഭർത്താവ് കിരൺ കുറ്റസമ്മതം നടത്തി.

തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നെന്നും വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞപ്പോൾ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെന്നും വഴക്കിന് ശേഷം ശൗചാലയത്തിൽപോയ വിസ്മയ 20 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നുമാണ് കിരൺ പൊലീസിന് നൽകിയ മൊഴി.

gnn24x7