gnn24x7

മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ എതിർപ്പ്; എന്‍.സി. കെ യിൽ നിന്ന് രാജിവെച്ച് നേതാക്കൾ

0
361
gnn24x7

കോട്ടയം: പാല എം.എല്‍.എ. മാണി സി. കാപ്പന്റെ നേതൃത്തില്‍ ആരംഭിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാര്‍ട്ടി പിളര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ എതിർപ്പ് അറിയിച്ചാണ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

തിരഞ്ഞെടുപ്പിനു മുന്നോടിയായി മാണി സി. കാപ്പന്‍ എന്‍.സി.പിയില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടി യായ എന്‍.സി. കെ ആരംഭിക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് പാല സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുള്ളതു കൊണ്ടായിരുന്നു മാണി സി. കാപ്പന്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതും യു.ഡി.എഫിനൊപ്പം ചേര്‍ന്നതും.

തിരഞ്ഞെടുപ്പിൽ എന്‍.സി. കെ എലത്തൂര്‍, പാല മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പാലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.

gnn24x7