gnn24x7

പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 54 ദിവസം; ഈ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ

0
352
gnn24x7

ഗുവാഹത്തി: അസമില്‍ പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 54 ദിവസം. ഈ കാലയളവിൽ പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ. ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ 54 ദിവസം മുൻപാണ് അധികാരത്തിലെത്തിയത്

ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കാലിക്കടത്ത്, മയക്ക് മരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ട 11 പേരും. ഇതിൽ ആറ് പേരേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കൊല്ലപ്പെട്ടവരില്‍ ഒമ്പത് പേര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി..

gnn24x7