gnn24x7

ആത്മാഭിമാനമുണ്ടെങ്കില്‍ മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണം: പി.സി. ജോര്‍ജ്

0
438
gnn24x7

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ “ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന്” കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. കെ.എം. മാണിയോട് സ്‌നേഹമുള്ള പ്രവര്‍ത്തകരെങ്കിലും  ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം കെഎം മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.

പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണെന്നും പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പോയി പറഞ്ഞ സി.പി.എമ്മിനൊപ്പം ഇനി നില്‍ക്കില്ലെന്നാണ് ജോസ് കെ. മാണി തീരുമാനിക്കേണ്ടതെന്നും അതിനുള്ള ധാര്‍മിക ഉത്തരവാദിത്തം ജോസ് കെ. മാണിക്കുണ്ടെന്നും പി പറഞ്ഞു.

gnn24x7