gnn24x7

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്ന ബിജെപി എംപി വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി; പ്രജ്ഞാ സിങ് ഠാക്കൂര്‍ വീണ്ടും വിവാദത്തിൽ

0
356
gnn24x7

ഭോപ്പാല്‍: ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പ്രജ്ഞാ സിങ്ങിന്റെ വസതിയില്‍ നടന്ന വിവാഹ പരിപാടിയില്‍ അവര്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും മറ്റുള്ളവരെ നൃത്തത്തിനായി ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം. അടുത്തിടെ അവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നൃത്തം ചെയ്യുന്ന വിഡിയോയും സംസാരവിഷയമായിരിക്കുന്നത്.

2008ൽ മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്ലിം പള്ളിക്കു സമീപം നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം 2017ല്‍ ആണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019ല്‍ ബിഹാറില്‍നിന്നാണ് അവര്‍ ബിജെപി എംപിയായി ലോക്‌സഭയിലെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ന്ന് ഒഴിവാക്കണമെന്ന് ജനുവരിയില്‍ കോടതിയില്‍ അവർ അപേക്ഷ നല്‍കിയിരുന്നു.

.

gnn24x7