gnn24x7

കോവിഡ് ബൂസ്റ്റർ പ്ലാനുകളിൽ കൂടുതൽ ഡാറ്റ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന

0
263
gnn24x7

കൂടുതൽ ഡാറ്റ ശേഖരിക്കുന്നതുവരെ സംരക്ഷണം നിലനിർത്തുന്നതിന് കോവിഡ് -19 ബൂസ്റ്റർ വാക്സിനുകൾ ആവശ്യമുണ്ടോ എന്ന്ത് വ്യക്തമല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് -19 വാക്‌സിനുകളുടെ മൂന്നാമത്തെ ഡോസിന് റെഗുലേറ്ററി അനുമതി തേടുമെന്ന് Pfizer, BioNTech എന്നിവ പ്രഖ്യാപിച്ചതിനാലാണിത്.

“കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതുവരെ കോവിഡ് -19 നെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിനുകൾ ആവശ്യമുണ്ടോ എന്ന് അറിയില്ലെന്നും, ഇത് ഗവേഷകരുടെ പരിഗണനയിലാണെന്നും,” റോയിട്ടേഴ്സിൻറെ ചോദ്യത്തിന് മറുപടിയായി ലോകാരോഗ്യ സംഘടന പറഞ്ഞു. നിലവിലെ കോവിഡ് -19 വാക്സിൻ ഡോസുകളിൽ നിന്നുള്ള പരിരക്ഷ എത്രത്തോളം നീണ്ടുനിൽക്കുമെന്നും ഒരു അധിക ബൂസ്റ്റർ ഡോസ് പ്രയോജനകരമാണോ എന്നുള്ളതിനെക്കുറിച്ചും നിലവിൽ പരിമിതമായ ഡാറ്റയാണുള്ളതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.

ആറുമാസത്തിനുശേഷം ഇസ്രായേലിൽ കാണപ്പെടുന്ന സ്ഥിതിഗതികൾ അടിസ്ഥാനമാക്കി, പൂർണ്ണ വാക്സിനേഷൻ കഴിഞ്ഞ് ആറ് മുതൽ 12 മാസത്തിനുള്ളിൽ മൂന്നാമത്തെ ഡോസ് ആവശ്യമാണെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അഭിപ്രായപ്പെട്ടു. ആറുമാസക്കാലം കഠിനമായ രോഗത്തിനെതിരായ സംരക്ഷണം ഉയർന്ന നിലയിലാണെങ്കിലും, കാലക്രമേണ രോഗലക്ഷണങ്ങൾക്കെതിരായ ഫലപ്രാപ്തി കുറയുകയും വേരിയന്റുകളുടെ തുടർച്ചയായ ആവിർഭാവം പ്രതീക്ഷിക്കുകയും ചെയ്യുന്നു,” എന്ന് ഇത്തരത്തിലുള്ള രണ്ട് കമ്പനികളുടെ പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. ഒരു ട്രയലിൽ നിന്നുള്ള പ്രാരംഭ ഡാറ്റയി ആദ്യത്തെ രണ്ട് ഡോസുകളെ അപേക്ഷിച്ച് മൂന്നാമത്തെ ഷോട്ട് ആന്റിബോഡി ലെവലുകൾ ഒറിജിനൽ സ്‌ട്രെയിനും ബീറ്റ വേരിയന്റിനും എതിരായി അഞ്ച് മുതൽ പത്തിരട്ടി വരെ ഉയർന്നതായി കാണുകയുണ്ടായി. അതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

കൂടുതൽ കൃത്യമായ ഡാറ്റ ഉടൻ തന്നെ ഒരു സമഗ്ര അവലോകനത്തോടെ ജേണലിൽ പ്രസിദ്ധീകരിക്കാനും FDA (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ), EMA (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) എന്നീ കമ്പനികൾക്കും മറ്റ് റെഗുലേറ്ററി അതോറിറ്റികൾക്കും വരും ആഴ്ചകളിൽ സമർപ്പിക്കാനും പദ്ധതിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഡെൽറ്റ വേരിയന്റിനെതിരെ മൂന്നാമത്തെ ഡോസ് ഫലപ്രദമാകുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു.
അവർ ഒരു ഡെൽറ്റ നിർദ്ദിഷ്ട വാക്സിൻ വികസിപ്പിച്ചെടുക്കുന്നുമുണ്ട്. ഇതിന്റെ ആദ്യ ബാച്ച് ജർമ്മനിയിലെ മെയിൻസിലുള്ള BioNTechന്റെ സൗകര്യങ്ങളിൽ നിർമ്മിച്ചതാണ്. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി ഓഗസ്റ്റിൽ ക്ലിനിക്കൽ പഠനങ്ങൾ ആരംഭിക്കുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here