gnn24x7

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു

0
546
gnn24x7

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍പ്പെടുമ്പോള്‍ അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കായിരുന്നു റമീസ് ഉപയോഗിച്ചിരുന്നത്.

ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണമടഞ്ഞു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച നോട്ടീസ് അയച്ചിരുന്നു. റമീസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് റിപ്പോർട്ട്. അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വളപട്ടണം പോലീസ് നടത്തുന്നുണ്ട്.

gnn24x7