ചെറുവത്തൂരിൽ 65-കാരനെ ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കൾ കഴുത്തുഞെരിച്ച് കൊന്നു

0
121

ചെറുവത്തൂര്‍: ചെറുവത്തൂരിൽ 65-കാരനെ ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കൾ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യ വി. ജാനകിയുടെ സഹോദരിയുടെ മകനും വേറെ ഒരു യുവാവും ആണ് 65 കാരനായ കുഞ്ഞമ്പുവിനെ കൊന്നത്.

സംഭവുമായി ബന്ധപ്പെട്ട് ഭാര്യയെയും ബന്ധുക്കളായ യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബുധനാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് കൊലപാതകം നടന്നത്.തുടർന്ന് ഇവർ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹത്തില്‍ താടിയില്‍ മുറിവും കഴുത്തില്‍ പാടും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here