gnn24x7

നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ നികുതി അടയ്ക്കും, വിധിയിലെ അനാവശ്യ പരാമർശങ്ങൾ നീക്കണം: വിജയ്

0
518
gnn24x7

ചെന്നൈ: നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാമെന്നും നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ, മുൻ സിംഗിൾ ബെഞ്ച് വിധിയിലെ അനാവശ്യമായ പരാമർശങ്ങൾ എല്ലാം നീക്കണമെന്നും സമാന കേസുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിജയ്ക്കു വേണ്ടി ഹാജരായ മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.

സംഭവത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാനും കോടതി നിർദേശിച്ചു. വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യത്തിലെ തുടർവാദം ഓഗസ്റ്റ് 31നു നടക്കും.

gnn24x7