gnn24x7

ശിവന്‍കുട്ടികുട്ടി രാജിവയ്ക്കുന്നില്ല, പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നത്: മുഖ്യമന്ത്രി

0
461
gnn24x7

തിരുവനന്തപുരം: വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കുന്നില്ലെന്നു൦ മുഖ്യമന്ത്രി പിണറായി വിജയന്‍.
കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്നും ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

gnn24x7